ഗുജറാത്ത് തിരഞ്ഞെടുപ്പ് പോരിനൊടുവില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് തുടക്കമായി.

പതിവില്‍ നിന്ന് ഒരു മാസത്തോളം വൈകിയാണ് ഇത്തവണ ശീതകാല പാര്‍ലമെന്റ് സമ്മേളനം തുടങ്ങിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

സമീപമാസങ്ങളില്‍ വേര്‍പിരിഞ്ഞ സിറ്റിങ് എം.പിമാര്‍ക്ക് ആദരമര്‍പ്പിച്ച് സഭ പിരിയും.

തിങ്കളാഴ്ച മുതലാണ് മറ്റു സമ്മേളന നടപടികളിലേക്ക് കടക്കുക. അന്നുതന്നെയാണ് ഗുജറാത്ത്, ഹിമാചല്‍പ്രദേശ് വോട്ടെണ്ണല്‍.

അതേസമയം, കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷത്തിന്റെ ഉള്ളില്‍ തീ കോരിയിട്ട് സര്‍വേ ഫലം പുറത്തുവന്നിരുന്നു.

ഗുജറാത്തില്‍ രണ്ടു ഘട്ടമായി നടന്ന വോട്ടെടുപ്പ് അവസാനിച്ച സാഹചര്യത്തിലാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നത്.

ഗുജറാത്തില്‍ 182 മണ്ഡലങ്ങളും ഹിമാചലില്‍ 68 മണ്ഡലങ്ങളുമാണുള്ളത്.

ഇന്ത്യ ടുഡേ സര്‍വേ: ഹിമാചലില്‍ 68ല്‍ 55 സീറ്റ് ബിജെപിക്ക്. കോണ്‍ഗ്രസ് തകര്‍ന്നടിയും, 13 മുതല്‍ 20 വരെ സീറ്റുകള്‍ നേടും

ടൈംസ് നൗ: ഗുജറാത്തില്‍ ബിജെപി അധികാരം നിലനിര്‍ത്തും. 109 സീറ്റുകള്‍ വരെ നേടും. സംസ്ഥാനത്ത് കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തും.

റിപ്പബ്ലിക് ടിവി: ഗുജറാത്തില്‍ ബിജെപി 108 സീറ്റ് നേടും. കോണ്‍ഗ്രസ് 78 സീറ്റുകളും നേടും.

ന്യൂസ് എക്‌സ്: ബിജെപി 110120, കോണ്‍ഗ്രസ് 6575

സീ വോട്ടര്‍: ബിജെപി 116, കോണ്‍ഗ്രസ് 64

ന്യൂസ് 18 : ബിജെപി 108, കോണ്‍ഗ്രസ് 74

പ്രമുഖ ദേശീയ മാധ്യമങ്ങളുടെ ഏക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിക്ക് വന്‍ ഭൂരിപക്ഷമാണ് പ്രവചിക്കുന്നത്.

ഡിസംബര്‍ 18 നാണ് ഫലപ്രഖ്യാപനം.

Top