ന്യൂഡല്‍ഹി : പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാകും. സമ്മേളത്തിന് മുന്നോടിയായി ഇന്ന് സര്‍വ്വകക്ഷി യോഗം ചേരും.
ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ള എല്ലാ പാര്‍ട്ടി നേതാക്കളുടെയും യോഗം ശനിയാഴ്ചയും , പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ഞായറാഴ്ചയും യോഗം വിളിച്ചിട്ടുണ്ട്.
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കേണ്ടതുള്‍പ്പെടെയുള്ള നടപടികള്‍ ഈ സമ്മേളത്തില്‍ പൂര്‍ത്തിയാക്കും. ബാബരി മസ്ജിദ്, റഫാല്‍ വിധിക്കും മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പു ഫലങ്ങള്‍ക്കും പിന്നാലെ നടക്കുന്ന സമ്മേളനമായതിനാല്‍ ഏറെ പ്രാധാന്യമുള്ളതാണ് ഈ സമ്മേളനം.
നരേന്ദ്ര മോദി രണ്ടാം തവണ അധികാരത്തില്‍ വന്നശേഷം നടക്കുന്ന രണ്ടാമത്തെ പാര്‍ലമെന്റ് സമ്മേളനമാണിത്.