ഉത്തരേന്ത്യയില്‍ ശൈത്യ തരംഗം ശക്തം; അടുത്ത 5 ദിവസം കൂടി ശക്തമായ മൂടല്‍ മഞ്ഞ് തുടരും

ത്തരേന്ത്യയില്‍ ശൈത്യ തരംഗം ശക്തമാകുന്നതോടെ ജവജീവിതം ദുസഹമായി. അടുത്ത 5 ദിവസം കൂടി ശക്തമായ മൂടല്‍ മഞ്ഞ് തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. രാജസ്ഥാന്‍, ഹരിയാന എന്നിവിടങ്ങളിലെ താപനില 2 സെല്‍ഷ്യസ് വരെ കുറയുമെന്നാണ് മുന്നറിയിപ്പ്. പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളില്‍ 10 ഡിഗ്രി സെല്‍ഷ്യസില്‍ കുറഞ്ഞ താപനിലയാകുമെന്നും പ്രവചനമുണ്ട്.

കാഴ്ചാ പരിധി കുറയുന്ന സാഹചര്യത്തില്‍ റോഡ് യാത്രികരോടും ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മൂടല്‍മഞ്ഞ് പലയിടത്തും കാഴ്ച മറയ്ക്കാന്‍ ഇടയാക്കിയതിനാല്‍, അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും വാഹനമോടിക്കുമ്പോള്‍ മുന്‍കരുതല്‍ സ്വീകരിക്കാനും കാലാവസ്ഥാ വകുപ്പ് ജനങ്ങളോട് നിര്‍ദ്ദേശിച്ചു.

അഞ്ച് ദിവസം മുമ്പ് ഡല്‍ഹി വിമാനത്താവളം വഴിയുള്ള ഭൂരിഭാഗം സര്‍വീസുകളും മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വൈകുകയും, വിമാനം വൈകുമെന്നറിഞ്ഞ രോഷത്തില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ പൈലറ്റിനെ യാത്രക്കാരന്‍ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ഡല്‍ഹി, ഹരിയാന, രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് ഹിമാചല്‍, ഉത്തരാഖണ്ഡ്, ജമ്മുകശ്മീര്‍ എന്നിവിടങ്ങളില്‍ ആണ് ശൈത്യം കനക്കുന്നത്. മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് റെയില്‍ റെഡ് വ്യോമ ഗതാഗതം വിവിധ ഇടങ്ങളില്‍ താറുമാറായി.

Top