ഡല്‍ഹി : ഉത്തരേന്ത്യയില്‍ ശൈത്യം ശക്തം. ഡല്‍ഹി, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍മഞ്ഞാണ് അനുഭവപ്പെടുന്നത്. ഡല്‍ഹിയില്‍ വിമാനങ്ങളും ട്രെയിനുകളും വൈകുന്നു. രണ്ട് ദിവസം കൂടി അതിശൈത്യം തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. മൂടല്‍മഞ്ഞില്‍ കാഴ്ചയ്ക്ക് തടസ്സം നേരിടുന്നതിനാല്‍ റോഡ്, റെയില്‍വേ, വ്യോമ ഗതാഗതം വ്യാപകമായി വൈകുകയോ തടസ്സപ്പെടുകയോ ചെയ്യുകയാണ്.
അതേസമയം യാത്രക്കാരുടെ പ്രതിസന്ധി മറികടക്കടക്കുന്നതിനായി വിമാനത്താവളങ്ങളില്‍ ‘വാര്‍ റൂമുകള്‍’ സ്ഥാപിക്കുമെന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. മുംബൈ, ഡല്‍ഹി, ബാംഗ്ലൂര്‍, ഹൈദരാബാദ്, കൊല്‍ക്കത്ത, ചെന്നൈ എന്നീ ആറ് മെട്രോ നഗരങ്ങളിലെ വിമാനത്താവളങ്ങളിലാണ് യാത്രക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വാര്‍ റൂമുകള്‍ സ്ഥാപിക്കുക.ഈ വിമാനത്താവളങ്ങളില്‍ 24 മണിക്കൂറും സിഐഎസ്എഫിന്റെ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.