ചെന്നൈ: കണ്‍സ്യൂമര്‍ കെയര്‍ കമ്പനിയായ സ്പ്ലാഷ് കോര്‍പ്പറേഷനെ വിപ്രോ ഏറ്റെടുത്തു. സ്പ്ലാഷ് കോര്‍പ്പറേഷന്‍ ഫിലിപ്പീയന്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ്.യുകെയിലെ യാര്‍ഡ്‌ലി, സിങ്കപ്പൂരിലെ എല്‍ഡി വാക്‌സണ്‍ ഉന്‍സ എന്നിവയ്ക്ക് ശേഷമാണ് സ്പ്ലാഷ് കോര്‍പ്പറേഷനെ വിപ്രോ ഏറ്റെടുക്കുന്നത്.
വിപ്രോ സ്പ്ലാഷ് കോര്‍പ്പറേഷനെ ഏറ്റെടുത്തിരിക്കുന്നത് തെക്ക്- കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ്. ഈ ഏറ്റെടുക്കലിലൂടെ ഈ മേഖലയില്‍ വിപുലമായ കണ്‍സ്യൂമര്‍ ഉല്‍പ്പന്ന നിര വിപുലീകരിക്കാനും വിപ്രോയ്ക്ക് കഴിയും. വിപ്രോ ഉപഭോക്തൃ ഉല്‍പന്ന വിഭാഗത്തില്‍ നടത്തുന്ന 11-ാ മത്തെ ഏറ്റെടുക്കലാണ് സ്പ്ലാഷ് കോര്‍പ്പറേഷന്റേത്.