വിപ്രോയുടെ ലാഭത്തില്‍ വര്‍ദ്ധനവ് ; ഓഹരികള്‍ തിരിച്ചു വാങ്ങുന്നു

ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഐടി കമ്പനിയായ വിപ്രോയുടെ ലാഭത്തില്‍ വര്‍ധനവ്.

ഈ വര്‍ഷത്തെ നേട്ടം കണക്കിലെടുത്ത് 34.3 കോടി ഓഹരികള്‍ തിരികെ വാങ്ങാന്‍ തീരുമാനിച്ചതായും കമ്പനി അറിയിച്ചു.

ഒരു ഓഹരിക്ക് 320 രൂപ നിരക്കില്‍ 11000 കോടി രൂപയാണ് ഇതിനായി മാറ്റിവയ്ക്കാനൊരുങ്ങുന്നത്.

ഏപ്രില്‍-ജൂണ്‍ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 1.2 ശതമാനം ഉയര്‍ന്ന് 2,076.7 കോടി രൂപയിലെത്തി. വിപ്രോയുടെ കഴിഞ്ഞ വര്‍ഷത്തെ അറ്റാദായം 2,052 കോടി രൂപയായിരുന്നു.

Top