വയര്‍ലെസ് ചാര്‍ജര്‍ ‘എയര്‍ പവര്‍’ ആപ്പിള്‍ ഉപേക്ഷിച്ചു

പ്പിളിന്റെ വയര്‍ലെസ് ചാര്‍ജര്‍ വിപണിയില്‍ എത്തില്ല. എയര്‍ പവര്‍ എന്ന് പേരിട്ടിരുന്ന വയര്‍ലെസ് ചാര്‍ജറാണ് വിപണിയിലെത്താതെ മടങ്ങുന്നത്.

ഒരേസമയം നിരവധി ഉപകരണങ്ങള്‍ക്ക് വയര്‍ലെസ് ചാര്‍ജിങ് ചെയ്യാനുള്ള ഡിവൈസായിരുന്നു എയര്‍പവര്‍. എന്നാല്‍ ആപ്പിളിന്റെ ഒരു സംഘം എന്‍ജിനീയര്‍മാര്‍ മൂന്നു വര്‍ഷം പരിശ്രമിച്ചിട്ടും പൊതുവേദിയില്‍ അവതരിപ്പിക്കാനുള്ള ശേഷി എയര്‍പവറിന് സ്വന്തമാക്കാനായില്ല. ഇതോടെ ആപ്പിള്‍ പദ്ധതി ഉപേക്ഷിക്കുയാണ്.

വയര്‍ലെസ് ചാര്‍ജര്‍ ഒരു ചെറിയ പാഡ് ആണ്. ഇതില്‍ ഐഫോണും ആപ്പിള്‍ വാച്ചും എയര്‍പോഡുമൊക്കെ വെറുതെ വച്ചാല്‍ മതി ചാര്‍ജാകും. ചാര്‍ജിങ് കേബിള്‍ കണക്ടു ചെയ്യണ്ട. ഇത്തരത്തിലുള്ള എയര്‍പവര്‍ 2018 ല്‍ ആപ്പിള്‍ വിപണിയില്‍ എത്തിക്കുമെന്നാണ് പറഞ്ഞിരുന്നത്.

Top