ദുർമന്ത്രവാദം; കൊല്ലത്ത് യുവതിയെ കെട്ടിയിട്ട് നഗ്നപൂജ

കൊല്ലം : ചടയമംഗലത്ത് യുവതിയെ നഗ്നയാക്കി പീഡിപ്പിക്കുകയും മന്ത്രവാദം നടത്തിയെന്നും പരാതി. ബാധ ഒഴിപ്പിക്കാൻ എന്ന പേരിൽ ഭർത്താവും ഭർതൃമാതാവും നഗ്നന പൂജയ്ക്ക് ഇരയാക്കാൻ ശ്രമിച്ചുവെന്നാണ് യുവതി പരാതിയിലൂടെ അറിയിച്ചത്. ആറ്റിങ്ങൽ സ്വദേശിയുടെ പരാതിയിൽ കൊല്ലം ചടയമംഗലം പൊലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.

2016ലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ചടയമംഗലത്തെ ഭർതൃവീട്ടിൽ നഗ്നയാക്കി പീഡിപ്പിക്കുകയും ദുർമന്ത്രവാദത്തിനിരയാക്കിയെന്നുമാണ് പരാതിക്കാരിയുടെ മൊഴി. ഭർത്താവ്, ഭർതൃ മാതാവ്, ഭർത്താവിന്റെ സഹോദരി, ഇവരുടെ രണ്ട് സുഹൃത്തുക്കൾ തുടങ്ങിയവരാണ് യുവതിയെ നഗ്നപൂജയ്ക്ക് ഇരയാക്കിയത്. മന്ത്രവാദികളായ രണ്ടുപേർ സ്ഥിരമായി ഭർത്താവിന്റെ വീട്ടിൽ എത്തുന്നവരായിരുന്നു. ഇവരാണ് യുവതിയുടെ ദേഹത്ത് ബാധയുണ്ടെന്നും ഇത് ഒഴിപ്പിക്കാനായി മന്ത്രവാദം നടത്തണമെന്നും ഭർത്താവിനോട് ആവശ്യപ്പെട്ടത്. പിന്നീട് ബാധ ഒഴിപ്പിക്കാനെന്ന പേരിൽ യുവതിയെ പല സ്ഥലങ്ങളിൽ കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.

പല സമയത്തും ഇവർ ശാരീരികമായി ഉപദ്രവിച്ചുവെന്നും യുവതി പരാതിയിൽ പറയുന്നു. വീടിന് സമീപത്തുള്ള കെട്ടിടത്തിലേക്കാണ് യുവതിയെ നഗ്ന പൂജയ്ക്കായി കൊണ്ടുപോയത്. തന്നെ പോലെ മറ്റു യുവതികളെയും ഇവർ സമാനമായ രീതിയിൽ പീഡിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന ആരോപണവും യുവതി മുന്നോട്ട് വയ്ക്കുന്നുണ്ട്. പരാതിയുമായി ആദ്യ ഘട്ടത്തിൽ സമീപിച്ചെങ്കിലും തനിക്ക് അനുകൂലമായ നിലപാട് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായില്ലെന്നും യുവതി വ്യക്തമാക്കി.

Top