മുംബൈ: ശമ്പളം ലഭിക്കാത്തതിനെതുടര്‍ന്ന് ജെറ്റ് എയര്‍വെയ്സിലെ പൈലറ്റുമാര്‍ ഏപ്രില്‍ ഒന്നുമുതല്‍ സമരത്തിനിറങ്ങുന്നു.
ഡിസംബറിലെ ശമ്പളത്തിന്റെ ഭൂരിഭാഗവും ഇനിയും ലഭിക്കാനുണ്ടെന്നും ജനുവരി, ഫെബ്രുവരി മാസങ്ങളിലേതും ലഭിച്ചിട്ടില്ലെന്നും പൈലറ്റുമാര്‍ പറയുന്നു.എയര്‍ലൈനിലെ എന്‍ജിനിയര്‍മാരും സമരത്തില്‍ പങ്കെടുക്കുമെന്ന് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു.
കമ്പനിക്ക് മാര്‍ച്ച് അവസാനത്തോടെ 1500 കോടി രൂപ ലഭിക്കുന്നതോടെ ശമ്പളം കുടിശികയോടുകൂടി കിട്ടുമെന്നാണ് പൈലറ്റുമാര്‍ പ്രതീക്ഷിച്ചിരുന്നെതെങ്കിലും അതുണ്ടായില്ല.
അതേസമയം എസ്ബിഐയില്‍നിന്ന് ലഭിക്കുമെന്ന് കരുതിയിരുന്ന പണം ലഭിക്കാതിരുന്നതിനാലാണ് ശമ്പളം കൊടുക്കാന്‍ കഴിയാതിരുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.