രേഖകളില്ലാത്ത 14 മൃതദേഹങ്ങള്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ നൽകി ഗുർമീത്

ന്യൂഡൽഹി: ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ദേരാ സച്ഛാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗിന്റെ ആശ്രമത്തിൽ നടത്തിയ പരിശോധനയില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഉദ്യോഗസ്ഥകർക്ക് ലഭിക്കുന്നത്.

ഈ വര്‍ഷത്തില്‍ മാത്രം മതിയായ രേഖകളൊന്നുമില്ലാതെ 14 മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ നല്‍കിയിരുന്നതായുള്ള വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

കേന്ദ്ര ആരോഗ്യ മന്ത്രാലയം യുപി സര്‍ക്കാരിന് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ലക്നൗവിലെ ഒരു സ്വകാര്യ മെഡിക്കല്‍ കോളേജായ ജി സി ആര്‍ ജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിനാണ് രേഖകളില്ലാത്ത മൃതദേഹങ്ങള്‍ നൽകിയത്.

ഇത്തരത്തിൽ മൃതദേഹങ്ങള്‍ കൈമാറിയതിൽ മരണ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകളോ സര്‍ക്കാരിന്റെ അനുവാദമോ ഉണ്ടായിരുന്നില്ലെന്നും പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ജി.സി.ആര്‍.ജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഇക്കാര്യം സ്ഥിരീകരിച്ചതായാണ് വിവരം.

Top