ഭുവനേശ്വര്‍: ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് സംസ്ഥാനത്തെഏറ്റവും ധനികനായ മന്ത്രി. 64.26 കോടി രൂപയുടെ ആസ്തിയാണ് പട്നായികിനുള്ളത്. സംസ്ഥാന സര്‍ക്കാറിന്റെ വെബ്സൈറ്റാണ് ഇത്സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
പട്നായിക് ഉള്‍പ്പെടെ 20 മന്ത്രിമാരുടെ സ്വത്ത് വിവര പട്ടികയാണ് ഒഡീഷ സര്‍ക്കാര്‍ വെബ്സൈറ്റില്‍ പുറത്തുവിട്ടിരിക്കുന്നത്.
2019 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരമാണ് 64.26 കോടി രൂപയുടെ ആസ്തി. 62,66,663.93 ലക്ഷം രൂപയുടെ സ്ഥാവര വസ്തുക്കളും 63,64,15,261കോടി രൂപയുടെ തലമുറയായി കൈമാറിവന്ന വസ്തുവകകളുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്.
മന്ത്രിസഭയില്‍ മുഖ്യമന്ത്രി ഏറ്റവും ധനികനാണെങ്കില്‍, കായിക, ഐടി മന്ത്രി തുഷാര്കന്തി ബെഹെരയാണ് ദരിദ്രന്. 26 ലക്ഷം രൂപയുടെ ആസ്തി മാത്രമാണ് തുഷാര്കന്തി ബെഹെരയ്ക്കുള്ളത്.