തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഇന്ധന നികുതിയില്‍ ഇളവ് വരുത്തിയതോടെ കേരളത്തില്‍ ഇന്ധനവിലയില്‍ ഒരു രൂപയുടെ കുറവ്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 1.1 രൂപയും ഡീസലിന് 1.08 രൂപയും കുറഞ്ഞു. പെട്രോളിന് 81.44 രൂപയിലും ഡീസലിന് 74.05 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ വിലകുറയ്ക്കല്‍ നടപടികള്‍ കൈക്കൊള്ളുന്ന മുറയ്ക്കു സംസ്ഥാനം ഈ ഇളവു പിന്‍വലിക്കുമെന്നാണ് റിപ്പോര്‍ട്ട്. പെട്രോളിന് 32.02 ശതമാനവും (19.50 രൂപ) ഡീസലിന് 25.58 ശതമാനവും (15.51 രൂപ) ആണു കേരളം ഈടാക്കിയിരുന്ന നികുതി. ഇന്ധന വില വര്‍ധിച്ചതോടെ സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിലും അടുത്തിടെ വന്‍ വര്‍ധനയാണുണ്ടായത്.