ആധാര്‍ വിവരങ്ങള്‍ പൂര്‍ണ്ണമായും സുരക്ഷിതമാണെന്ന് കഴിഞ്ഞ വര്‍ഷമാണ് UIDAI പ്രഖ്യാപിച്ചിരുന്നത്. യാതൊരു തരത്തിലുമുള്ള ക്രമക്കേടുകളും ഇതില്‍ നടക്കില്ലെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു.
എന്നാല്‍ ഇതെല്ലാം മറികടന്ന് ഓണ്‍ലൈന്‍ ഇടപാടുകള്‍ വഴി അഞ്ജാതരില്‍നിന്നും
ആരുടെ ആധാര്‍ വിവരങ്ങള്‍ വേണമെങ്കിലും ലഭിക്കും എന്നാണ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
500 രൂപ നല്‍കി ആയിരക്കണക്കിന് ജനങ്ങളുടെ ആധാര്‍ വിവരങ്ങളാണ് ട്രിബ്യൂണ്‍ ഇപ്പോള്‍ വാങ്ങിയിരിക്കുന്നത്. പേറ്റിഎം വഴി 500 രൂപ ആദ്യം നല്‍കിയാല്‍ ഇതുമായി ബന്ധപ്പെട്ട ഏജന്റ് ഒരു ഐഡിയും പാസ്‌വേഡും നല്‍കും.
ഇങ്ങനെ ലഭിക്കുന്ന ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ഏത് ആധാര്‍ നമ്പറിലേയും വിവരങ്ങള്‍ അറിയാം. ആധാര്‍ ഉടമയുടെ പേര്, മേല്‍ വിലാസം, പിന്‍ കോഡ്, ഫോട്ടോ, ഫോണ്‍ നമ്പര്‍, ഈ-മെയില്‍ ഐഡി എന്നീ വിവരങ്ങളാണ് ലഭിക്കുന്നത്. കൂടാതെ ഒരു 300 രൂപ അധികം നല്‍കിയാല്‍ ഇതിന്റെ പ്രിന്റും ലഭിക്കും.
aadhaar.rajastan.gov.in എന്ന വെബ്‌സൈറ്റിലേക്ക് അഞ്ജാത ഏജന്റ് നല്‍കിയ സോഫ്റ്റ്‌വയര്‍ ഉപയോഗിച്ച് പ്രവേശിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞെന്നും രാജസ്ഥാന്‍ സര്‍ക്കാരിന്റെ വെബ്‌സൈറ്റും ഹാക്കര്‍മാര്‍ കയ്യടക്കിയിട്ടുണ്ടെന്നും ട്രിബ്യൂണ്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
.