കാല്‍നൂറ്റാണ്ടിനുള്ളില്‍ ആഗോളതലത്തില്‍, ആറുലക്ഷം പേര്‍ വാങ്ങിയ കാറിന്റെ നിര്‍മ്മാണം നിര്‍ത്തി കമ്പനി! 1998-ലാണ് കമ്പനി ഈ കാറിനെ ആദ്യമായി വിപണിയില്‍ അവതരിപ്പിക്കുന്നത്. എത്തി 25 വര്‍ഷത്തിനുള്ളില്‍ ആഗോളതലത്തില്‍ ഔഡി ടിടി സ്‌പോര്‍ട്‌സ് കൂപ്പെയുടെ 6,62,762 യൂണിറ്റുകള്‍ കമ്പനി വിറ്റു. ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഔഡി തങ്ങളുടെ ടിടി സ്‌പോര്‍ട്‌സ് കൂപ്പെയുടെ ഉത്പാദനം ഔദ്യോഗികമായി അവസാനിപ്പിച്ചു. ക്രോണോസ് ഗ്രേ മെറ്റാലിക് പെയിന്റില്‍ ഡാര്‍ക്ക് ക്രോം മാറ്റ് ആക്സന്റുകളോട് കൂടിയ അസംബ്ലി ലൈനില്‍ നിന്ന് ഇറങ്ങിയ അവസാന മോഡലാണ് ഓഡി ടിടിഎസ് കൂപ്പെ.
അവസാന ഔഡി ടിടിഎസില്‍ ക്രോണോസ് ഗ്രേ മെറ്റാലിക് നിറമുണ്ട്, ഡാര്‍ക്ക് ക്രോം മാറ്റ് ആക്സന്റുകളും ലഭിക്കുന്നു. മൂന്നാം തലമുറ ഓഡി ടിടിഎസിന് 2.0-ലിറ്റര്‍, ടിഎഫ്എസ്‌ഐ, 4-സിലിണ്ടര്‍ എഞ്ചിന്‍ ലഭിക്കുന്നു, അത് 306 ബിഎച്ച്പി ക്രാങ്ക് ചെയ്യുന്നു. ഇത് 4.5 സെക്കന്‍ഡിനുള്ളില്‍ പൂജ്യം മുതല്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ പ്രാപ്തമാക്കുന്നു. MQB പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി, 2.5-ലിറ്റര്‍, 5-സിലിണ്ടര്‍, ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ഉപയോഗിക്കുന്ന പെര്‍ഫോമന്‍സ്-ഫോക്കസ്ഡ് RS-ന് ശേഷം ഏറ്റവും ശക്തമായ രണ്ടാമത്തെ മോഡലാണിത്.
25 വര്‍ഷത്തിലേറെയായി, ജര്‍മ്മന്‍ ബ്രാന്‍ഡ് ടിടിയുടെ മൂന്ന് തലമുറകള്‍ പുറത്തിറക്കി. ഒപ്പം ഫെയ്സ്ലിഫ്റ്റഡ് പതിപ്പുകള്‍, പ്രത്യേക, അന്തിമ പതിപ്പുകള്‍, കൂടാതെ കൂപ്പെ, കണ്‍വേര്‍ട്ടബിള്‍ എന്നിങ്ങനെ രണ്ട് ബോഡി ശൈലികളും വാഹനത്തിന് ലഭിക്കുന്നു. 1995-ലെ ടോക്കിയോ മോട്ടോര്‍ ഷോയിലാണ് ഔഡി ടിടി ആദ്യമായി കണ്‍സെപ്റ്റ് രൂപത്തില്‍ പ്രദര്‍ശിപ്പിച്ചത്. അവസാന പതിപ്പിനെ ടിടി റോഡ്സ്റ്റര്‍ ഫൈനല്‍ എഡിഷന്‍ എന്ന് വിളിക്കുന്നു. ഇത് കണ്‍വേര്‍ട്ടിബിള്‍ ആണ്, ഇത് വെറും 50 യൂണിറ്റുകളായി പരിമിതപ്പെടുത്തും. ഇത് അമേരിക്കയില്‍ മാത്രമേ വില്‍ക്കുകയുള്ളൂ. അവസാന യൂണിറ്റ് ബ്രാന്‍ഡിന്റെ ഹംഗറിയിലെ ഗ്യോര്‍ പ്ലാന്റിലെ ഉല്‍പ്പാദന നിരയില്‍ നിന്നാണ് ഇറങ്ങിയത്.
315 ബിഎച്ച്പി പവറും 400 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ടിഎഫ്എസ്‌ഐ, ഫോര്‍ സിലിണ്ടര്‍, ഗ്യാസോലിന്‍ മില്‍ എന്നിവയുമായാണ് ഇത് വരുന്നത്. ഈ മോട്ടോര്‍ 7-സ്പീഡ് ഡിഎസ്ജി ഗിയര്‍ബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു, ഇത് ബ്രാന്‍ഡിന്റെ ക്വാട്രോ എഡബ്ല്യുഡി സിസ്റ്റത്തിലൂടെ എല്ലാ 4-വീലുകളിലേക്കും പവര്‍ അയയ്ക്കുന്നു.
അതേസമയം ഔഡി ഇന്ത്യ അടുത്തിടെ അതിന്റെ മുഴുവന്‍ പോര്‍ട്ട്ഫോളിയോയിലും രണ്ട് ശതമാനം വരെ വിലവര്‍ദ്ധന പ്രഖ്യാപിച്ചു. ഇന്‍പുട്ടിന്റെയും പ്രവര്‍ത്തനച്ചെലവിന്റെയും വര്‍ധിച്ചതിനാലാണ് ഈ നടപടി സ്വീകരിച്ചതെന്ന് കാര്‍ നിര്‍മ്മാതാക്കള്‍ പറയുന്നു. ഈ വിലവര്‍ദ്ധന 2024 ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും.