അടുത്ത രണ്ട് മാസത്തിനുള്ളില്‍ 11 സ്മാര്‍ട്ട് ഫോണുകള്‍ അവതരിപ്പിക്കാനൊരുങ്ങി ജാപ്പനീസ് കമ്പനി പാനസോണിക്ക്.
പാനസോണിക്കിന് ഇത് ഒരു വലിയ കയറ്റം തന്നെയായിരിക്കുമെന്ന് പാനസോണിക്ക് ഇന്ത്യ ബിസിനസ് മൊബിലിറ്റി ഡിവിഷന്‍ തലവന്‍ പങ്കജ് റാണ പറഞ്ഞു.
ദീപാവലിക്ക് മുമ്പ്, തങ്ങള്‍ 20,000 രൂപ വില വരുന്ന ഒരു പുതിയ സ്മാര്‍ട്ട്‌ഫോണ്‍ തുടങ്ങാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും, വിതരണ ചാനലുകള്‍ ടയര്‍ 2, ടയര്‍ 3 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2,000 കോടിയുടെ വരുമാനം ഈ സാമ്പത്തിക വര്‍ഷത്തില്‍ നടക്കുമെന്നാണു കരുതുന്നതെന്നും, 150 കോടി രൂപയുടെ നിക്ഷേപം തങ്ങള്‍ നടത്തുമെന്നും പങ്കജ് അറിയിച്ചു.