മുംബൈ: അക്കൗണ്ട് നമ്പര്‍ മാറാതെ, പഴയ ഇടപാട് വിവരങ്ങള്‍ നഷ്ടപ്പെടാതെ മറ്റൊരു ബാങ്കിലേയ്ക്ക് മാറാവുന്ന സംവിധാനം വരുന്നു.
അധാര് അക്കൗണ്ടുമായി ബന്ധിപ്പിക്കലും സാങ്കേതിക വിദ്യയുടെ സാധ്യതകളും പ്രയോജനപ്പെടുത്തിയാല്‍ ഇത് സാധ്യമാകുമെന്ന് ആര്‍ബിഐ വ്യക്തമാക്കി.
പഴയ ഇടപാടുകളുടെ വിവരങ്ങള്‍ നഷ്ടപ്പെടാതെ തന്നെ ഒരു ബാങ്കില്‍നിന്ന് മറ്റൊരു ബാങ്കിലേയ്ക്ക് മാറാമെന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത.
നാഷണല്‍ പെയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ കേന്ദ്രീകൃത പണമിടപാട് സംവിധാനം അതോടൊപ്പം ചേരുമ്പോള്‍ പോര്‍ട്ടബിലിറ്റി യാഥാര്‍ഥ്യമാക്കാന്‍ എളുപ്പമാണെന്ന് ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ എസ്എസ് മുന്ദ്ര പറഞ്ഞു.