ടീം ക്യാപ്റ്റന്‍ ഇല്ലാതെ ലോകകപ്പ് മത്സരത്തിനിറങ്ങാനൊരുങ്ങി ദക്ഷിണകൊറിയ. ബുധനാഴ്ച ജര്‍മനിക്കെതിരെയുള്ള നിര്‍ണായക പോരാട്ടത്തിലാണ് ദക്ഷിണ കൊറിയക്കൊപ്പം അവരുടെ ക്യാപ്റ്റന്‍ കി സുങ് യുങ് ഉണ്ടാവാത്തത്.
കാല്‍വണ്ണയ്‌ക്കേറ്റ പരിക്കാണ് കി സുങിനെ ഇന്നത്തെ നിര്‍ണായക മത്സരത്തില്‍ പുറത്തിരുത്തുന്നത്. ക്യാപ്റ്റന്‍ ഇന്ന് ഇറങ്ങില്ല എന്ന് പരിശീലകനായ ഷിന്‍ ട യൊങ് തന്നെ ഉറപ്പ് പറഞ്ഞിട്ടുണ്ട്.
വിങ് ബാക്കായ പാര്‍ക്ക് ജൂ ഹൂയും പരിക്കേറ്റ് പുറത്താണ്. ആദ്യ രണ്ട് മത്സരങ്ങളും കൊറിയ പരാജയപ്പെട്ടു എങ്കിലും ഇപ്പോഴും കൊറിയക്ക് നോക്കൗട്ട് റൗണ്ട് പ്രതീക്ഷയുണ്ട്. ഇന്ന് കൊറിയ വിജയിക്കുകയും സ്വീഡനെ മെക്‌സിക്കോ പരാജയപ്പെടുത്തുകയും ചെയ്താല്‍ കൊറിയയും നോക്കൗട്ടിക് എത്തിയേക്കും. ഫലം ഇങ്ങനെ വരികയാണെങ്കില്‍ സ്വീഡന്‍, കൊറിയ, ജര്‍മ്മനി എന്നിവര്‍ മൂന്ന് പോയന്റിലായിരിക്കും ഉണ്ടാവുക.