‘ഞങ്ങള്‍ക്ക് ഇന്ന് നീതി ലഭിച്ചു’; ബില്‍ക്കിസ് ബാനു കേസില്‍ സുപ്രീം കോടതി വിധിയില്‍ സാക്ഷി

ഡല്‍ഹി:ഇന്നത്തെ സുപ്രീം കോടതി വിധിയോടെ ബില്‍ക്കിസ് ബാനുവിന് നീതി ലഭിച്ചുവെന്ന കേസിലെ സാക്ഷി. ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനം സുപ്രീം കോടതി റദ്ദാക്കുകയും കുറ്റവാളികളോട് കീഴടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തതില്‍ സന്തോഷമുണ്ടെന്നും പ്രതികരണം. സുപ്രീം കോടതി വിധിയില്‍ ബില്‍ക്കിസ് ബാനുവിന്റെ ബന്ധുക്കള്‍ പടക്കം പൊട്ടിച്ചാണ് സന്തോഷം പ്രകടിപ്പിച്ചത്.

‘കേസിലെ സാക്ഷികളില്‍ ഒരാളാണ് ഞാന്‍. ഈ 11 പ്രതികള്‍ക്ക് മഹാരാഷ്ട്ര കോടതിയാണ് ശിക്ഷ വിധിച്ചത്. ഇവരെ വിട്ടയക്കാനുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനം തെറ്റായിരുന്നു. അതുകൊണ്ടാണ് ഞങ്ങള്‍ അതിനെ കോടതിയില്‍ ചോദ്യം ചെയ്തത്. ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനം സുപ്രീം കോടതി റദ്ദാക്കുകയും കുറ്റവാളികളോട് കീഴടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തതില്‍ സന്തോഷമുണ്ട്. ഞങ്ങള്‍ക്ക് ഇന്ന് നീതി ലഭിച്ചു’- കേസിലെ സാക്ഷികളിലൊരാളായ അബ്ദുള്‍ റസാഖ് മന്‍സൂരി പറഞ്ഞു.

Top