ഛത്തീസ്ഗഡ് : ബി ജെ പി മന്ത്രിയുടെ അനന്തരവന്‍ ബലാത്സംഗം ചെയ്‌തെന്ന പരാതിയുമായി യുവതി. ഛത്തീസ്ഗഡ് ആഭ്യന്തരമന്ത്രി റാംസേവക് പൈക്രയുടെ അനന്തരവന്‍ ഷമോദ് പൈക്രക്കെതിരെയാണ് പരാതി.
തങ്ങള്‍ നാലു വര്‍ഷം മുമ്പ് ഒരുമിച്ച് പഠിച്ചവരാണ് അന്ന് ഷമോദ് തനിക്ക് വിവാഹ വാഗ്ദാനം നല്‍കിയെന്നും ഇതിന് ശേഷമാണ് ബലാത്സംഗം ചെയ്തതെന്നുമാണ് യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുള്ളത്. 2014 ല്‍ സുരാജ്പൂരില്‍ വച്ചാണ് സംഭവം നടന്നതെന്ന് പറയുന്നത്. ഗര്‍ഭിണിയായതിനെ തുടര്‍ന്ന് ഷമോദ് തന്നെ ഉപേക്ഷിച്ചതായും താന്‍ ഒരു കുഞ്ഞിന് ജന്മം നല്‍കിയെന്നും കുട്ടിക്ക് ഇപ്പോള്‍ രണ്ടര വയസുണ്ടെന്നും യുവതി പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് റാംസേവക് പൈക്രയുടെ അനന്തരവന്‍ ഷമോദ് പൈക്രക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പ്രതിയെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. പരാതിയെ തുടര്‍ന്ന് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം ആരംഭിച്ചതായും സുരാജ്പൂര്‍ ജില്ലാ എസ് പി ജി ജെയ്‌സ്‌വാള്‍
അറിയിച്ചു.