കൊച്ചി: കൊച്ചിയില്‍ സ്ത്രീക്കും പിതാവിനും മര്‍ദനമേറ്റ കേസ് പൊലീസ് അട്ടിമറിച്ചതായി പരാതി. പ്രതിയുടെ ബന്ധുവായ പൊലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ കേസ് അട്ടിമറിച്ചുവെന്നാണ് ബന്ധുക്കളുടെ ആരോപണം.
കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി കോടതിയില്‍ ഹര്‍ജി നല്‍കി. പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. പച്ചാളം സ്വദേശി ജിബ്സണ്‍ പീറ്ററിനെതിരെയാണ് ആക്ഷന്‍ കമ്മിറ്റി ഹര്‍ജി നല്‍കിയത്.