ചെന്നൈ: ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ തന്നെ ജയലളിതയ്ക്ക് ജീവനുണ്ടായിരുന്നില്ലെന്നു വെളിപ്പെടുത്തിയ ഡോക്ടറെ അറസ്റ്റ് ചെയ്തു. അപ്പോളോ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ന്യൂട്രീഷ്യനിസ്റ്റ് രാമസീതയെയാണ് ആശുപത്രിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തത്.
ജയലളിത മരിച്ച് മാസങ്ങള്‍ക്കു ശേഷം നടത്തിയ വെളിപ്പെടുത്തലിനെതിരെ അപ്പോളോ ആശുപത്രി രാമസീതയ്ക്കെതിരെ പരാതി നല്‍കിയിരുന്നു. ജയലളിതയുടെ അനന്തരവള്‍ ദീപ ജയകുമാര്‍ സംഘടിപ്പിച്ച ഒരു പരിപാടിയിലായിരുന്നു ഡോക്ടര്‍ വെളിപ്പെടുത്തല്‍ നടത്തിയത്.
കഴിഞ്ഞ സെപ്തംബര്‍ 22നാണ് ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപ്പോള്‍ തന്നെ ജയലളിതയുടെ നാഡിമിടിപ്പ് നിലച്ചിരുന്നതായിട്ടാണ് രാമസീത പറഞ്ഞിരുന്നത്. ജയ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ മരിച്ചിരുന്നെന്നും വിദേശത്തു നിന്നു മരിച്ചിരുന്നെന്നും തരത്തിലുള്ള അഭ്യൂഹങ്ങള്‍ക്ക് കരുത്ത് പകരുന്നതായിരുന്നു രാമസീതയുടെ വെളിപ്പെടുത്തല്‍. തുടര്‍ന്നാണ് അപ്പോളോ ആശുപത്രി ഇവര്‍ക്കെതിരെ പരാതി നല്‍കിയത്.
ജയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് 20-ാം ദിവസം തന്നെ എംജിആര്‍ സ്മാരകത്തില്‍ ശവസംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ ചെയ്തിരുന്നുവെന്നും രാമസീത വെളിപ്പെടുത്തിയിരുന്നു. രാമസീതയുടെ പ്രസംഗത്തിന്റെ വീഡിയോയും ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു.