രാജസ്ഥാന്‍: രാജസ്ഥാനില്‍ ന്യൂമോണിയക്ക് ചികിത്സ തേടിയെത്തിയ ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ദേഹത്ത് സ്ത്രീ ആസിഡൊഴിച്ചു. ഗുരുതര പരുക്കേറ്റ പ്രിയാന്‍ഷു എന്ന കുഞ്ഞ് ആശുപത്രിയല്‍ ചികിത്സയിലാണ്.
രോഗം മാറ്റാന്‍ കഴിവുണ്ടെന്ന് അവകാശപ്പെട്ട വ്യാജ ചികിത്സകയാണ് കുഞ്ഞിന്റെ മേല്‍ ആസിഡൊഴിച്ചത്. കുഞ്ഞിന്റെ നെഞ്ചും കാലുകളും പൊള്ളിപ്പോയെന്ന് പൊലീസ് പറഞ്ഞു. സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു.