ബംഗളൂരു: കാവേരി വിഷയത്തില്‍ ബംഗളൂരുവില്‍ അരങ്ങേറിയ അക്രമ സംഭവങ്ങളുടെ പേരില്‍ അറസ്റ്റിലായ 22 കാരി പ്രക്ഷോഭകര്‍ക്കൊപ്പം ചേര്‍ന്നത് 100 രൂപയ്ക്കും ബിരിയാണിക്കും വേണ്ടിയെന്ന് വെളിപ്പെടുത്തല്‍.
പൊലീസ് കസ്റ്റഡിയിലുള്ള ഭാഗ്യയുടെ അമ്മയാണ് മാധ്യമ പ്രവര്‍ത്തകരോട് ഇക്കാര്യം വെളിപ്പെടുത്തിയത്.
കെ.പി.എന്‍ ബസ് ഡിപ്പോയ്ക്ക് സമീപമുള്ള ഇവരുടെ താമസ സ്ഥലത്തെത്തിയ യുവാക്കള്‍ ഭാഗ്യ പ്രക്ഷോഭത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെടുകയും 100 രൂപയും ബിരിയാണിയും പ്രതിഫലം വാഗ്ദാനം ചെയ്യുകയായിരുന്നുവെന്ന് അമ്മ വെളിപ്പെടുത്തി
ചോദ്യം ചെയ്യലില്‍ ഭാഗ്യയും ഇക്കാര്യം സമ്മതിച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കെ.പി.എന്‍ ബസ് ഡിപ്പോയിലെ ബസുകള്‍ക്ക് തീവച്ചത് അടക്കമുള്ള കേസുകളുമായി ബന്ധപ്പെട്ടാണ് ഭാഗ്യ അറസ്റ്റിലായത്.
സി.സി.ടി.വി ദൃശ്യങ്ങളുടെയും ബസ് ജീവനക്കാര്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. യുവതിയെ വിശദമായി ചോദ്യം ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.