കല്‍പ്പറ്റ: വയനാട്ടില്‍ പേ വിഷബാധയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പടിഞ്ഞാറത്തറ മുണ്ടക്കുറ്റി തോക്കമ്പായല്‍ ബിനോയിയുടെ ഭാര്യ റിന്‍സി എന്ന റൂണി (30) ആണ് പേവിഷബാധയെത്തുടര്‍ന്ന് മരിച്ചത്.
പേപ്പട്ടി കടിച്ചതിനെ തുടര്‍ന്ന് ഇവര്‍ക്ക് കുത്തിവയ്പ് എടുത്തുകൊണ്ടിരിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു മരണം.