ജിയാങ്ഷി : ചൈനയിൽ അതി ശക്തമായ വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മരത്തിൽ അള്ളിപ്പിടിച്ച യുവതി സാഹസികമായി രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. ചൈനീസ് മാധ്യമമായ പീപ്പിള്‍സ് ഡെയ്ലിയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
ജിയാങ്ഷി പ്രവിശ്യയിലെ പ്രമുഖ നദികളിലൊന്നായ മാന്‍ഷ്വിഖിയാവോയില്‍ വെള്ളപ്പൊക്കത്തിൽ അകപ്പെട്ട് പോയ യുവതി അടുത്തുള്ള മരത്തില്‍ അഭയം പ്രാപിക്കുകയിരുന്നു. യുവതിയെ കണ്ട സമീപവാസികൾ അറിയിച്ചതിനെ തുടർന്ന് രക്ഷാപ്രവര്‍ത്തകര്‍ എത്തി ഇവരെ രക്ഷിച്ചു.
പെട്ടന്ന് ജലനിരപ്പ് ഉയർന്നുകൊണ്ടിരുന്ന നദിയിൽ നിന്നും മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് യുവതിയെ രക്ഷപ്പെടുത്തിയത്. നദിക്കുകുറുകെയുള്ള പാലത്തില്‍ കൂടി സൈക്കിളില്‍ യാത്രചെയ്യവേ ജനനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് പാലം വെള്ളത്തിനടിയിലായതിനെ തുടർന്ന് യുവതി അപകടത്തിൽപ്പെടുകയുമായിരുന്നു.