വയനാട്ടിൽ വോട്ടു ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞുവീണ് മരിച്ചു

വയനാട് : വയനാട്ടിൽ വോട്ടു ചെയ്യാനെത്തിയ മധ്യവയസ്‌ക കുഴഞ്ഞുവീണ് മരിച്ചു. തൃശിലേരി വരിനിലം കോളനിയിലെ കാളന്റെ ഭാര്യ ദേവി ആണ് മരിച്ചത്. 54 വയസായിരുന്നു. വോട്ടു ചെയ്ത് പുറത്തിറങ്ങിയ ശേഷം ഇവർ കുഴഞ്ഞു വീഴുകയായിരുന്നു. പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും മരണം സംഭവിച്ചു.

Top