മുംബൈ: സെല്‍ഫിയെടുക്കുന്നതിനിടെ കാല്‍ തെന്നി 500 അടി താഴ്ചയിലേക്ക് വീണ് യുവതി മരിച്ചു. മുംബൈക്ക് അടുത്ത് റെയ്ഗാഡ് ജില്ലയില്‍ മതെരാന്‍ ഹില്‍സ്‌റ്റേഷനില്‍ ബുധനാഴ്ച വൈകുന്നേരം 6.30ഓടെയായിരുന്നു സംഭവം. സരിത രാംരമേഷ് ചൗഹാന്‍(33) ആണ് മരിച്ചത്.
മതെരാനിലെ ലൂയിസ പോയിന്റില്‍ വെച്ച് സെല്‍ഫിയെടുക്കുകയായിരുന്ന യുവതിയോടൊപ്പം ഭര്‍ത്താവും മൂന്ന് കുട്ടികളും ഒപ്പമുണ്ടായിരുന്നു. എന്നാല്‍ സെല്‍ഫിയെടുക്കുന്നതിനിടയില്‍ സരിത കാല്‍ തെന്നി വീഴുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. സംഭവം മതെരാന്‍ പൊലീസ് സ്‌റ്റേഷനില്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും അര്‍ദ്ധ രാത്രിയോടെ സരിതയുടെ മൃതദേഹം താഴ്‌വരയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.
സമീപത്തെ ആശുപത്രിയില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം കുടുംബത്തിനു വിട്ടു നല്‍കി.