ഇംഫാല്‍: മണിപ്പൂരിലെ ഇംഫാല്‍ വിമാനത്താവളത്തില്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനെതിരെ രോഷപ്രകടനവുമായി യുവതി.
വിഐപികള്‍ കൂട്ടമായി എത്തിയതിനെ തുടര്‍ന്ന് വനിതാ ഡോക്ടറുടെ യാത്ര മുടങ്ങിയതിലെ പ്രതിഷേധമാണ് വിമാനത്താവളത്തില്‍ അരങ്ങേറിയത്.
വിമാനങ്ങള്‍ വൈകിയതിനെ തുടര്‍ന്ന് കണക്ഷന്‍ ഫ്‌ളൈറ്റ് നഷ്ടമായതിനാണ് യുവതി മന്ത്രിക്ക് നേരെ പൊട്ടിത്തെറിച്ചത്.
അതീവ ഗുരുതരാവസ്ഥയിലായ രോഗിയെ ചികിത്സിക്കാന്‍ യുവതിക്ക് ആശുപത്രിയിലെത്തേണ്ടിയിരുന്നതാണ്. ബീഹാറിലെ പാറ്റ്‌നയിലാണ് യുവതി ഡോക്ടറായി ജോലി ചെയ്യുന്നത്. ഇവിടേക്ക് എത്താന്‍ വേണ്ടിയായിരുന്നു കണക്ഷന്‍ ഫ്‌ളൈറ്റ്. എന്നാല്‍ വിഐപികളുടെ കൂട്ടത്തോടെയുള്ള വരവ് കാരണം വിമാനങ്ങളെല്ലാം വൈകിയിരുന്നു.
ഇതില്‍ ക്ഷുഭിതയായ യുവതി തന്റെ മുന്‍പിലെത്തിയ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തോട് ക്ഷോഭിക്കുകയായിരുന്നു.
രാജ്യത്തെ വിഐപി സംസ്‌കാരത്തെ ശപിച്ചു സംസാരിച്ച യുവതി വിമാനം വൈകിയതിന് കണ്ണന്താനത്തിനോട് വിശദീകരണവും ആവശ്യപ്പെട്ടു.
WATCH:Angry passenger shouts at Union Minister KJ Alphons at Imphal Airport after flights were delayed due to VVIP arrival schedule #Manipur pic.twitter.com/0EWHjIA30n
— ANI (@ANI) November 22, 2017
എന്നാല്‍ മണിപ്പൂരില്‍ നടക്കുന്ന സാങ്ക്‌ഹോയ് ഫെസ്റ്റിനായി രാഷ്ട്രപതിയടക്കമുള്ളവര്‍ വന്നതിനാലാണ് വിമാനങ്ങള്‍ വൈകിയതെന്നാണ് കണ്ണന്താനത്തിന്റെ വിശദീകരണം.