ന്യൂഡല്‍ഹി : സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന് എഎപി എംഎല്‍എയ്‌ക്കെതിരെ പരാതി. സംഗം വിഗാര്‍ മണ്ഡലത്തിലെ ദിനേശ് മൊഹാനിയയ്‌ക്കെതിരെയാണ് പരാതി.
പ്രദേശത്തെ ജലവിതരണത്തിലെ പ്രശ്‌നങ്ങളെക്കുറിച്ചു സംസാരിക്കാനെത്തിയപ്പോഴാണ് അപമര്യാദയായി പെരുമാറിയതെന്ന് സ്ത്രീ പരാതിയില്‍ പറയുന്നു.
പ്രശ്‌നങ്ങളെക്കുറിച്ചു പറയാന്‍ ദിവസവും മൊഹാനിയയെ കാണാനെത്തുമെന്നും തിരിച്ചറിയാന്‍പോലും മൊഹാനിയ തയാറാകുന്നില്ലെന്നും പരാതിയില്‍ പറയുന്നു.
തന്നെയും കൂടെയുണ്ടായിരുന്ന സ്ത്രീയെയും എംഎല്‍എ തള്ളിമാറ്റി അധിക്ഷേപിച്ചു. ഇതാണ് പരാതി കൊടുക്കാന്‍ കാരണമന്നും് സ്ത്രീ പറഞ്ഞു.
അതേസമയം, ആരോപണം ദിനേശ് മൊഹാനിയ നിഷേധിച്ചു. ജല മാഫിയയും പ്രാദേശിക ബിജെപി ഘടകവും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് പരാതിയെന്നും അദ്ദേഹം പ്രതികരിച്ചു.