കൊച്ചി:നെടുമ്പാശേരി വിമാനത്താവളത്തില്‍ യുവതിയുടെ ബോംബ് ഭീഷണി. ഭീഷണിയെത്തുടര്‍ന്ന് മുംബൈയ്ക്കുള്ള ഇന്‍ഡിഗോ വിമാനം പുറപ്പെടാന്‍ വൈകി. ഇന്‍ഡിഗോ വിമാനത്തില്‍ മുംബൈക്കു പോകാനെത്തിയ തൃശൂര്‍ സ്വദേശിനിയാണ് സുരക്ഷാ പരിശോധനക്കിടെ ബാഗേജില്‍ ബോംബാണെന്ന് പറഞ്ഞത്.യുവതിയെ നെടുമ്പാശേരി പൊലീസിന് കൈമാറിയിട്ടുണ്ട്. യുവതിയെ ചോദ്യം ചെയ്തുവരികയാണ്.
സുരക്ഷാ പരിശോധനക്കിടെ ബാഗേജിലെന്താണെന്ന ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് ബോംബാണെന്ന് യുവതി മറുപടി നല്‍കിയതാണ് വിമാനം വൈകാന്‍ കാരണമായത്. സുരക്ഷാ പരിശോധനയുടെ ഭാഗമായി വിമാനത്തില്‍ വീണ്ടും പരിശോധ നടത്തി. പിന്നീട് ഭീഷണി വ്യാജമാണെന്ന് തിരിച്ചറിയുകയും ചെയ്തു. ഒരു മണിക്കൂര്‍ വൈകിയാണ് ഇന്‍ഡിഗോ വിമാനം മുംബൈയിലേക്ക് പുറപ്പെട്ടത്.യുവതി ബോംബ് ഭീഷണി മുഴക്കിയതിന്റെ കാരണം വ്യക്തമല്ല.