ടോക്കിയോ : ജപ്പാന്റെ യുദ്ധവിമാനങ്ങളുടെ അമരത്ത് ഇനി വനിത പൈലറ്റുമാരും. ലഫ്. മിസ മസ്തുഷിമയാണ് യുദ്ധവിമാനങ്ങള്‍ പറത്താന്‍ തയാറെടുക്കുന്നത്.
പ്രതിരോധ സേനയിലെ ആദ്യ ലഫ്റ്റനന്റ് പദവി നേടുന്ന മിസ മസ്തുഷിമ കഴിഞ്ഞ ദിവസമാണ് പരിശീലനം പൂര്‍ത്തിയാക്കിയത്.
എഫ്15എസ് യുദ്ധവിമാനത്തിലായിരുന്നു പരിശീലനം.
എയര്‍ ഫോഴ്‌സിലെ എല്ലാ സ്ഥാനങ്ങളും വനിതകള്‍ക്കു നല്‍കാന്‍ ജപ്പാന്‍ 1993ലാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ യുദ്ധവിമാനങ്ങള്‍ പറപ്പിക്കുന്നതില്‍നിന്നു വനിതകളെ ഒഴിവാക്കിയിരുന്നു.