ആലപ്പുഴ: മകന് ഐസ്‌ക്രീമില്‍ വിഷം നല്‍കിയ ശേഷം യുവതി തൂങ്ങിമരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നാലാം വാര്‍ഡ് വണ്ടാനം പള്ളി വെളിവീട്ടില്‍ റഹ്‌മത്ത് (37) ആണ് ഇളയ മകന് ഐസ്‌ക്രീമില്‍ വിഷം നല്‍കിയ ശേഷം ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം.
മുഫാസിലിന് (7) വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പിതാവ് മുജീബ് മറ്റ് രണ്ട് മക്കളുമായി വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി. സംശയം തോന്നി ഡോക്ടര്‍മാര്‍ അന്വേഷിച്ചപ്പോഴാണ് വിഷം നല്‍കിയ വിവരം പറയുന്നത്.
തുടര്‍ന്ന് വീട്ടിലെത്തിയപ്പോഴാണ് റഹ്‌മത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. സംഭവത്തില്‍ അമ്പലപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.