കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അറസ്റ്റില്‍ പ്രതികരണവുമായി വുമണ്‍ ഇന്‍ സിനിമ കളക്ടീവ് രംഗത്ത്.
ആക്രമിക്കപ്പെട്ട ഞങ്ങളുടെ സഹപ്രവര്‍ത്തകയ്ക്ക് നീതി ലഭിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് വുമണ്‍ ഇന്‍ സിനിമ കളക്ടീവ് അറിയിച്ചു.
ഈ കേസന്വേഷണം തുടക്കം മുതലേ ഗൗരവത്തിലെടുത്ത് ഇത്രത്തോളം എത്തിച്ച പോലീസിലും ഗവണ്‍മെന്റിലും തുടര്‍ന്നും ഞങ്ങള്‍ വിശ്വസിക്കുന്നുവെന്നും ഫേസ് ബുക്ക് പോസ്റ്റിലൂടെ വുമണ്‍ ഇന്‍ സിനിമ കളക്ടീവ് പ്രതികരിച്ചു.
അന്വേഷണം പുരോഗമിക്കട്ടെ. തെളിവുകള്‍ സംസാരിക്കട്ടെ, സത്യം പുറത്തു വരട്ടെ. കണ്ണും കാതും തുറന്നു വച്ച് ഞങ്ങള്‍ ഇവിടെയുണ്ട്.പോരാടുന്നവള്‍ക്ക് പ്രതിരോധം തീര്‍ത്തു കൊണ്ട് ഈ സമരത്തിനൊരു അന്ത്യമുണ്ടാകും വരെ. ഇത് പിന്നാലെ വരുന്നവരുടെ അഭിമാന പോരാട്ടം കൂടിയാണെന്നും അവര്‍ ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.