കൊച്ചി: പീഡിപ്പിക്കുകയും നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തുകയും ചെയ്‌തെന്ന പരാതിയുമായി യുവതി ഹൈക്കോടതിയെ സമീപിച്ചു.
പരാതി എന്‍ഐഎ അന്വേഷിക്കണമെന്നാണ് യുവതിയുടെ ആവശ്യം. പത്തനംതിട്ട സ്വദേശിയായ പെണ്‍കുട്ടിയാണ് പരാതി നല്‍കിയത്.
മാഹി സ്വദേശിയായ മുസ്ലീം യുവാവ് ബംഗളൂരുവില്‍ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി.
പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ഭീഷണിപ്പെടുത്തിയാണ് മതം മാറ്റിയത്. തുടര്‍ന്ന് സൗദിയില്‍ എത്തിച്ചെന്നും യുവതി വ്യക്തമാക്കി.
സൗദിയില്‍ നിന്നും രക്ഷപ്പെട്ടാണ് നാട്ടിലെത്തിയതെന്നും യുവതി പരാതിയില്‍ പറയുന്നു.