റിയാദ്: മക്കയില്‍ ഉംറ തീര്‍ത്ഥാടകരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി. സംഭവത്തില്‍ മലയാളി സ്ത്രീ മരിച്ചു. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മലപ്പുറം കോഡൂര്‍ സ്വദേശി എടത്തടത്തില്‍ മുഹമ്മദ് കുട്ടിയുടെ ഭാര്യ ജമീലയാണ് (55) മരിച്ചത്.
ഇന്ന് രാവിലെയാണ് അപകടം നടന്നത്. ജബലുന്നൂറില്‍ ഹിറ ഗുഹ സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു ഇവര്‍ ഉള്‍പ്പെടെയുള്ള സംഘം. എതിര്‍ ദിശയില്‍ നിന്ന് നിയന്ത്രണം വിട്ടുവന്നകാര്‍ ഇവര്‍ക്കുനേരെ പാഞ്ഞ് കയറുകയായിരുന്നു. പരിക്കേറ്റവരെ പ്രാഥമിക ചികിത്സക്ക് ശേഷം വിട്ടയക്കുകയും ചെയ്തു.
സുഹൈല്‍, ബുഷ്റ എന്നിവരാണ് ജമീലയുടെ മക്കള്‍.