ദുര്‍മന്ത്രവാദ പരിശീലനത്തിനായി 18 മാസം പ്രായമായ കുഞ്ഞിനെ അമ്മ തല്ലിക്കൊന്നു

child-death

ലഖ്‌നൗ: പതിനെട്ട് മാസം പ്രായമായ കുഞ്ഞിനെ അമ്മ തല്ലിക്കൊന്നു. ഞായറാഴ്ച ഉത്തര്‍പ്രദേശിലെ താജ്പുരിലെ ഒരു ഗ്രാമത്തിലാണ് സംഭവം നടന്നത്. ദുര്‍മന്ത്രവാദത്തിനായാണ് കുഞ്ഞിനെ അമ്മ ഗീതാദേവി കൊന്നതെന്നാണ് ഗ്രാമവാസികള്‍ നല്‍കുന്ന മൊഴി. സോനം എന്ന പെണ്‍കുഞ്ഞാണ് അതി ക്രൂരമായി കൊല്ലപ്പെട്ടത്.

ഗീത മകളെ അടിച്ചുകൊന്നുവെന്ന പരാതിയുമായി ഗ്രാമവാസികള്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയതിനെ തുടര്‍ന്നാണ് സംഭവം പുറംലോകം അറിയുന്നത്. ദുര്‍മന്ത്രവാദ പരിശീലനത്തിന്റെ ഭാഗമായാണ് ഗീതാദേവി ക്രൂര കൃത്യം നടത്തിയതെന്ന് പൊലീസ് പറയുന്നു. ഗീതാദേവിയെ പൊലീസ് അറസ്റ്റ് ചെയ്യ്തിട്ടുണ്ട്.

കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷമേ മരണകാരണം പറയാന്‍ സാധിക്കുകയുള്ളുവെന്നും നാന്‍പുര സ്‌റ്റേഷന്‍ മേധാവി ആര്‍ പി യാദവ് പറഞ്ഞു. എന്നാല്‍ കൊലപാതക കുറ്റം അംഗീകരിക്കാതിരുന്ന ഗീതാദേവി കഠിനമായ തണുപ്പ് കാരണമാണ് കുഞ്ഞ് മരിച്ചതെന്നാണ് പറയുന്നത്. പക്ഷേ കുട്ടിയുടെ ദേഹത്ത് കണ്ട മുറിപ്പാടുകള്‍ കാരണം ഇക്കാര്യം പൊലീസ് കണക്കിലെടുത്തിട്ടില്ല.

Top