മുസഫര്‍പുര്‍: വൈദ്യുതി ഇല്ലാത്തതിനാല്‍ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയായ സ്ത്രീ മരിച്ചു. മുസഫര്‍പൂരിലെ സദര്‍ ആശുപത്രിയിലാണ് സംഭവം. റൂബി കുമാരി എന്ന യുവതിയാണ് മരിച്ചത്.
അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതിയെയാണ് ടോര്‍ച്ച് വെളിച്ചത്തില്‍ ശസ്ത്രക്രിയ ചെയ്തത്. രോഗിക്ക് അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ നിശ്ചയിക്കുമ്പോള്‍ ആശുപത്രിയില്‍ വൈദ്യുതി ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് ടോര്‍ച്ച് വെളിച്ചത്തില്‍ ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍ തീരുമാനിക്കുകയായിരുന്നു.
യുവതി ഓപ്പറേഷന്‍ ടേബിളില്‍ കിടക്കുന്നതും യുവതിയുടെ വലതുകൈയില്‍ ഡോക്ടര്‍ ഓപ്പറേഷന്‍ നടത്തുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ടോര്‍ച്ചിന്റെയും മൊബൈല്‍ ഫോണിന്റെയും വെളിച്ചത്തിലാണ് ഓപ്പറേഷന്‍ നടന്നത്.
ഓപ്പറേഷനുശഷം രോഗിയുടെ നില ഗുരുതരമല്ലെന്നും രണ്ടു ദിവസം കൂടെ കാത്തുനില്‍ക്കണമെന്നുമായിരുന്നു ആശുപത്രി അധികൃതര്‍ വ്യകത്മാക്കിയിരുന്നു. എന്നാല്‍ സ്ഥിതി ഗുരുതരമായതിനാല്‍ ഇവരെ പാറ്റ്‌നയിലെ ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തിരുന്നു. തുടര്‍ന്നു സ്ത്രീ മരിക്കുകയുമായിരുന്നു.