സഹപ്രവര്‍ത്തകന്റെ പീഡനം; വനിതാ കോണ്‍സ്റ്റബിള്‍ പോലീസ് സ്റ്റേഷനില്‍ തൂങ്ങി മരിച്ചു

hang

ലുധിയാന: സഹപ്രവര്‍ത്തകന്റെ ശല്യം സഹിക്കവയ്യാതെ വനിതാ കോണ്‍സ്റ്റബിള്‍ പോലീസ് സ്റ്റേഷനില്‍ തൂങ്ങി മരിച്ചു. ഉത്തര്‍പ്രദേശിലെ ലുധിയാന റൂറല്‍ പരിധിയിലുള്ള നിദാന്‍ പോലീസ് സ്റ്റേഷനിലാണ് 23-കാരി അമന്‍പ്രീത് കൗറിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് സ്റ്റേഷനിലെ ഒരു മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.

യുവതി ജീവനൊടുക്കിയതിനു പിന്നാലെ ഇവരുടെ പിതാവ് പോലീസില്‍ പരാതി നല്‍കി. അമന്‍പ്രീതിന്റെ സഹപ്രവര്‍ത്തകനായ നിര്‍ഭയ്സിംഗാണ് മകളുടെ മരണത്തിന് ഉത്തരവാദിയെന്ന് അമന്‍പ്രീതിന്റെ അച്ഛന്‍ ആരോപിച്ചു.

അമന്‍പ്രീതിന്റെ സഹപ്രവര്‍ത്തകനായ നിര്‍ഭയ്സിംഗാണ് മകളുടെ മരണത്തിന് ഉത്തരവാദിയെന്ന് അമന്‍പ്രീതിന്റെ അച്ഛന്‍ ആരോപിച്ചു.

ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Top