woman ran into up police station for protection shot dead

Postmortem

മയിന്‍പുരി: യുപിയില്‍ സ്വയരക്ഷയ്ക്കായി പൊലീസ് സ്‌റ്റേഷനിലേക്ക് ഓടിക്കയറിയ സ്ത്രീയെ പിന്നാലെയെത്തിയ അക്രമി സ്‌റ്റേഷനുള്ളില്‍ വെച്ച് വെടിവെച്ചു കൊന്നു.

ലക്‌നൗവില്‍ നിന്നും 250 കിലോമീറ്റര്‍ അകലെ മയിന്‍പുരിയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം.

സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്നുണ്ടായ വഴക്കാണ് വെടിവെപ്പില്‍ കലാശിച്ചത്.പൊലീസ് സ്‌റ്റേഷന് സമീപത്തുള്ള സ്ഥലത്തിന്റെ അവകാശത്തെച്ചൊല്ലി രണ്ടു കുടുംബങ്ങള്‍ തമ്മില്‍ ദീര്‍ഘനാളായി ഉണ്ടായ വഴക്ക് തിങ്കളാഴ്ച രാത്രി രൂക്ഷമായി.

ഇതിലൊരാള്‍ തോക്കെടുത്തതോടെ എതിര്‍ സംഘത്തിലുണ്ടായിരുന്ന സ്ത്രീ സമീപത്തെ പൊലീസ് സ്‌റ്റേഷനിലേക്ക് ഓടിക്കയറി. കൂടെ മറ്റുള്ളവരും എത്തി. സ്‌റ്റേഷനില്‍ പൊലീസുകാര്‍ കുറവായിരുന്നതിനാല്‍ അവര്‍ക്ക് അക്രമികളെ നിയന്ത്രിക്കാന്‍ സാധിച്ചില്ല. ഇതിനിടെ അക്രമി തൊട്ടടുത്ത് നിന്ന് സ്ത്രീക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് 11 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Top