മുസാഫിര്‍ നഗര്‍ : വിചാരണത്തടവുകാരിയായ യുവതിയെ ആശുപത്രിയില്‍ വച്ച് പൊലീസുകാര്‍ കൂട്ടബലാത്സംഗം ചെയ്തു.
ബീഹാറിലെ മുസാഫിര്‍ നഗറിലെ ആശുപത്രിയിലെ ശുചിമുറിയില്‍ വച്ചാണ് യുവതിയെ പീഡനത്തിനിരയാക്കിയത്. കിഡ്നാപ്പിംഗ് കേസില്‍ ശിക്ഷ അനുഭവിച്ചു വന്നിരുന്ന യുവതിയെ നവംബര്‍ 11 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തിരികെ ജയിലില്‍ എത്തിയതിന് ശേഷമാണ് നവംബര്‍ 14 ന് താന്‍ പീഡിപ്പിക്കപ്പെട്ടതായി യുവതി ജയില്‍ അധികൃതരോട് വെളിപ്പെടുത്തിയത്.
ഹോസ്പിറ്റലിലെ ജയില്‍ വാര്‍ഡിലാണ് യുവതിയെ പ്രവേശിപ്പിച്ചിരുന്നത്. രണ്ട് വനിതാ പൊലീസുകാരെ വാര്‍ഡില്‍ നിയോഗിച്ചിരുന്നെങ്കിലും ശുചിമുറിയില്‍ തനിക്ക് ഒപ്പം വന്നത് പുരുഷ ഉദ്യോഗസ്ഥരായിരുന്നു എന്ന് യുവതി പറഞ്ഞു.
കുറ്റാരോപിതരായ പൊലീസുകാര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.