സാമ്പത്തിക തര്‍ക്കം; മധ്യവയസ്‌കയെ 24കാരന്‍ ബലാത്സംഗം ചെയ്ത് ശ്വാസംമുട്ടിച്ച് കൊന്നു

ന്യൂഡല്‍ഹി: സാമ്പത്തിക തര്‍ക്കത്തിനൊടുവില്‍ അമ്പത്തിയഞ്ച് വയസ്സുകാരിയെ 24 വയസ്സുകാരന്‍ ബലാത്സംഗം ചെയ്ത് ശ്വാസം മുട്ടിച്ചുകൊന്നു. സ്ത്രീയുടെ അയല്‍വാസി 24 വയസ്സുകാരന്‍ ധര്‍മ്മരാജിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച രാത്രി ഡല്‍ഹിയിലെ വീട്ടില്‍ വച്ചായിരുന്നു സംഭവം. സിസിടിവി ക്യാമറ പരിശോധിച്ചാണ് പൊലീസ് പ്രതിയെ പിടികൂടിയത്.

ഗുലാബി ബാഗിലെ വീട്ടില്‍ ഒരു ചായക്കട നടത്തിവരികയായിരുന്നു സ്ത്രീ. വര്‍ഷങ്ങളായി സ്ത്രീക്കൊപ്പമാണ് ധര്‍മ്മരാജ് ജോലി ചെയ്യുന്നത്. വെള്ളിയാഴ്ച പണത്തിന്റെ പേരില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനെത്തുടര്‍ന്ന് രാത്രിയില്‍ സ്ത്രീയുടെ വീട് തകര്‍ക്കുകയും ബലാത്സംഗം ചെയ്യുകയും തുടര്‍ന്ന് ശ്വാസം മുട്ടിച്ച് കൊല്ലുകയുമായിരുന്നു.

ധര്‍മ്മരാജ് കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. സ്ത്രീയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്.

Top