woman safety was top priority says siddaramaiah

sidharamayyah

ബെംഗളൂരു: സ്ത്രീ സുരക്ഷക്കാണ് സര്‍ക്കാര്‍ പ്രധാന പരിഗണന നല്‍കുന്നതെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.

ബെംഗളൂരുവില്‍ സ്ത്രീകള്‍ക്കെതിരെ നടന്ന അക്രമസംഭവങ്ങള്‍ ഗൗരവമായി കാണുന്നു. കുറ്റകാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പുതുവല്‍സര ആഘോഷങ്ങള്‍ക്കിടയൊണ് ബംഗളൂരുവില്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമം ഉണ്ടായത്. സംഭവത്തിന് ശേഷം പല രാഷ്ട്രീയ നേതാക്കളുടെയും പ്രതികരണങ്ങള്‍ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഇതിനിടെയാണ് നിലപാട് വ്യക്തമാക്കി കര്‍ണാടക മുഖ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.

Top