കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കാലിക്കറ്റ് സര്‍വകലാശാല ജീവനക്കാരന്‍ അറസ്റ്റില്‍. സെക്ഷന്‍ ഓഫീസര്‍ അങ്കമാലി വേങ്ങൂര്‍ സ്വദേശി റെജി ആണ് അറസ്റ്റിലായത്. കുറ്റിപ്പുറം പൊലീസാണ് പ്രതിയെ പിടികൂടിയത്.

പിന്നാലെ ജീവനക്കാര്‍ കുറ്റിപ്പുറം പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ബസ് മലപ്പുറം കുറ്റിപ്പുറത്ത് എത്തിയപ്പോഴാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. രാവിലെ 11 മണിയോടെയാണ് സംഭവം. തൃശൂര്‍-കോഴിക്കോട് കെഎസ്ആര്‍ടിസി ബസില്‍ വച്ചാണ് 28 കാരി ലൈംഗികാതിക്രമത്തിനിരയായത്. യുവതിയുടെ സമീപത്ത് നില്‍ക്കുകയായിരുന്ന ഇയാള്‍ പലതലവണ സ്പര്‍ശിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് യുവതി ബസ് ജീവനക്കാരെ വിവരം അറിയിക്കുന്നത്.

 

Top