ന്യൂഡല്‍ഹി: ഇന്ധനവില വര്‍ധനയ്‌ക്കെതിരെ പല തരത്തിലാണ് രാജ്യത്ത് പ്രതിഷേധങ്ങള്‍ അരങ്ങേറുന്നത്. ഇതിനിടെ ഒരു യുവതിയുടെ ഒറ്റയാള്‍ പ്രതിഷേധം ശ്രദ്ധേയമാകുകയാണ്. പെട്രോള്‍ പമ്പില്‍ സ്ഥാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫഌ്‌സിന് നേരെ കൈകൂപ്പി നില്‍ക്കുന്ന യുവതിയുടെ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
സ്വന്തം കാറില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെ വാഹനത്തില്‍നിന്ന് പുറത്തിറങ്ങി പ്രധാനമന്ത്രിയെ വണങ്ങുന്നതാണ് ചിത്രം. അതേസമയം ഇന്ധന വില നൂറു കടന്നതോടെ, ക്രിക്കറ്റില്‍ സെഞ്ച്വറി അടിച്ച പോലെ ഇരുകൈകളും പൊക്കിയുള്ള പ്രതിഷേധങ്ങളും നേരത്തെ വൈറലായിരുന്നു.