woman takes ex girlfriend to court for posting her nude photo’s in online

മുംബൈ: ബന്ധം തകര്‍ന്നതിനെ തുടര്‍ന്ന് മുന്‍ കാമുകി തന്റെ നഗ്‌ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്ന പരാതിയുമായി നാല്‍പത്തഞ്ചുകാരി രംഗത്ത്.

ബന്ധം തകര്‍ന്നതിനെ തുടര്‍ന്നാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചതെന്നാണ് ഇവരുടെ പരാതി.

രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് യുവതികള്‍ തമ്മില്‍ കണ്ടുമുട്ടുന്നത്. ആദ്യം സൗഹൃദത്തില്‍ തുടങ്ങി പീന്നീട് ബന്ധം ദൃഢമാവുകയായിരുന്നു.തുടര്‍ന്ന് ഇവര്‍ ഒന്നിച്ചു താമസിക്കാന്‍ തുടങ്ങി.

എന്നാല്‍ രണ്ടു വര്‍ഷത്തിനുശേഷം ബന്ധം തകര്‍ന്നതോടെ യുവതിയുടെ കാമുകി സേഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. വാട്‌സാപ്പ് സ്റ്റാറ്റസായും ആരോപണ വിധേയായ യുവതി ഈ നഗ്‌ന ചിത്രങ്ങള്‍ ഉപയോഗിച്ചു.

ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നും യുവതി മെയില്‍ മുഖേന പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് യുവതി മാപ്പ് അഭ്യര്‍ത്ഥിച്ചു. പിന്നീടും ഭീഷണി തുടര്‍ന്നതോടെയാണ് പരാതിപ്പെടാന്‍ തീരുമാനിച്ചത്.

ഫെബ്രുവരി നാലിന് നാവ്ഖര്‍ പൊലീസ് സ്റ്റേഷനില്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഐപിസി 354, 506, 509 തുടങ്ങിയ വകുപ്പുകള്‍ ആണ് പൂര്‍വ കാമുകിയ്ക്ക് എതിരെ ചുമത്തിയിരിക്കുന്നത്.

യുവതിയുടെ പരാതിയെ തുടര്‍ന്ന് പൂര്‍വ കാമുകി മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരുന്നു. കേസ് പരിഗണിച്ച കോടതി ജാമ്യാപേക്ഷ തള്ളി.

യുവതികളില്‍ ഒരാള്‍ അവിവാഹിതയും മറ്റൊരാള്‍ വിവാഹ മോചിതയുമാണ്.

Top