ജയ്പുര്‍: രാജസ്ഥാനില്‍ ഒരു സ്ത്രീക്ക് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യമായാണ് സിക്ക വൈറസ് സ്ഥിരീകരിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.
ജയ്പൂരിലെ സവായ് മാന്‍സിംഗ് ആശുപത്രിയില്‍ സെപ്റ്റംബര്‍ 11ന് ചികിത്സ തേടിയ ശാസ്ത്രി നഗര്‍ സ്വദേശിയായ സ്ത്രീയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പേശീവേദന, ശാരീരികാസ്വാസ്ഥ്യം എന്നിവയ്ക്കാണു ചികിത്സ തേടി എത്തിയത്. പിന്നീടുള്ള പരിശോധനയില്‍ ഡെങ്കു, പക്ഷിപ്പനികള്‍ അല്ലെന്നു സ്ഥിരീകരിച്ചു. അതിനു ശേഷം പൂനയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നടത്തിയ വിദഗ്ധ പരിശോധനയിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്.