അമേരിക്കൻ പ്രസിഡന്റിന് നേരെ നടുവിരൽ കാണിച്ച യുവതിക്ക് ജോലി നഷ്ടമായി

വാഷിംഗ്‌ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരെ നടുവിരൽ ചിഹ്നം കാണിച്ച യുവതിയെ ജോലിയിൽ നിന്ന് പുറത്താക്കി.

50 വയസുകാരിയായ ജൂലി ബ്രിസ്ക്മാനാണ് ജോലി നഷ്ടമായത്. ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ജൂലിക്കെതിരെ കമ്പനി നടപടി സ്വീകരിച്ചത്.

ഗവൺമെൻറ് കോൺട്രാക്ട് സ്ഥാപനമായ ആക്കിമയിൽനിന്നാണ് ബ്രിക്‌സ്‌മാനെ പുറത്താക്കിയത്.

ജൂലി ബ്രിസ്ക്മാൻ സോഷ്യൽ മീഡിയ നയം ലംഘിച്ചതായിയും, ചിത്രം അവരുടെ ഫെയ്സ്ബുക്ക്, ട്വിറ്റർ തുടങ്ങിയവുടെ മുഖ ചിത്രമായി ഉപയോഗിച്ചെന്നുമാണ് കമ്പനിയുടെ വാദം.

സൈക്കിളിൽ സഞ്ചരിച്ചിരുന്ന ബ്രിക്‌സ്‌മാൻ പ്രസിഡന്റിന്റെ കാറിന് സമീപം എത്തിയപ്പോൾ നടുവിരൽ കാണിക്കുന്നതാണ് ചിത്രം. വൈറ്റ് ഹൗസ് ഫോട്ടോഗ്രാഫറാണ് ഈ രംഗം പകർത്തിയത്.

ട്രംപ് തന്റെ ഗോൾഫ് കോഴ്സ് കഴിഞ്ഞതിന് ശേഷം വൈറ്റ് ഹൗസിലേക്ക് തിരിച്ചുപോവുകയായിരുന്നു. ഫോട്ടോഗ്രാഫറും പ്രസിഡന്റിനൊപ്പം കാറിൽ ഉണ്ടായിരുന്നു.

ഈ ചിത്രം നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയ വഴി ആഗോളതലത്തിൽ വൈറലായിരുന്നു.

ചിത്രം പ്രചരിക്കുന്നത് ആക്കിമയുടെ മാനവ വിഭവ വകുപ്പിനെ ജൂലി അറിയിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ അടുത്ത ദിവസം ബ്രിക്‌സ്‌മാനെ മുതിർന്ന ഉദ്യോഗസ്ഥൻ വിളിക്കുകയും, സോഷ്യൽ മീഡിയ നിയമം മറികടന്നാണ് ചിത്രം പ്രൊഫൈൽ ഫോട്ടോയാക്കി ഇട്ടിരിക്കുന്നതെന്നും പറഞ്ഞു.

അതിനാൽ ഈ സ്ഥാപനത്തിൽ നിന്ന് പുറത്താകുകയാണെന്നും, ആ ചിത്രം കാരണം സർക്കാർ കോൺട്രാക്ടർ എന്ന നിലയിൽ ആക്കിമയുടെ ബിസിനസിനെ ഒരു തരത്തിലും ബാധിക്കാൻ കമ്പനി അനുവദിക്കില്ലെന്നും മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.

ആറ് മാസക്കാലമായി ആകിമായുടെ മാർക്കറ്റിംഗ് ടീമിന്റെ ഭാഗമായിരുന്നു ബ്രിസ്മാൻ.

ഈ സംഭവം നടക്കുമ്പോൾ ഞാൻ ജോലിക്ക് പോകുന്നില്ലെന്നും, സോഷ്യൽ മീഡിയ പേജുകളിൽ കമ്പനിയുടെ പേര് പരാമർശിച്ചിട്ടില്ലെന്നും ബ്രിസ്മാൻ വിശദികരിച്ചു.

ട്രംപ് ഭരണകൂടത്തോട് അമേരിക്കൻ ജനത പറയാൻ ആഗ്രഹിക്കുന്ന കാര്യമാണ് താൻ പറഞ്ഞതെന്നും , അതിൽ തെറ്റുണ്ടെന്ന് വിചാരിക്കുന്നില്ലായെന്നും അവർ വ്യക്തമാക്കി.

Top