woman’s entery in sabarimala; sugathakumari statement

sugathakumari

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കരുതെന്ന് കവയിത്രി സുഗതകുമാരി. ഇപ്പോള്‍ തന്നെ ലക്ഷങ്ങളാണ് അവിടെയത്തെുന്നത്. ഇത് താങ്ങാവുന്നതിനു അപ്പുറമാണ്.

പമ്പ മലീമസമാകുന്നതിനും കാനന ആവാസവ്യവസ്ഥ തകരാനും ഇത് കാരണമാകുന്നു. സ്ത്രീകള്‍ക്ക് കൂടി പ്രവേശം അനുവദിച്ചാല്‍ രൂക്ഷമായ പാരിസ്ഥിതികപ്രശ്‌നങ്ങള്‍ ഉണ്ടാകും.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. താന്‍ സ്ത്രീവിരോധിയല്ല. അതേസമയം, പ്രകൃതിസ്‌നേഹിയാണ്.

പ്രകൃതിക്കായാണ് ഇത്തരമൊരു നിലപാട് കൈക്കൊള്ളുന്നത്. ക്ഷേത്രങ്ങളില്‍ ആചാരങ്ങളുടെ പേരില്‍ കോടികള്‍ ധൂര്‍ത്തടിക്കുന്നത് അവസാനിപ്പിക്കണം.
ഇന്ന് ആനകളെ എഴുന്നള്ളിക്കുന്നത് കച്ചവടമായി മാറിയിരിക്കുന്നു. ആനകളുടെയും പൂരങ്ങളുടെയും പേരില്‍ കോടികള്‍ ധൂര്‍ത്തടിക്കുന്നതിന് ന്യായീകരണമില്ല. ക്ഷേത്രങ്ങളില്‍ കരിയും കരിമരുന്നും വേണ്ടെന്ന് പറഞ്ഞ ശ്രീനാരായണഗുരുവിന്റെ വാക്കുകള്‍ നാം മറക്കുന്നു.

ക്ഷേത്രങ്ങളില്‍ ലഭിക്കുന്ന വരുമാനത്തിന്റെ ഒരുപങ്ക് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെക്കണം. അശരണര്‍ക്കും ആലംബഹീനര്‍ക്കുംവേണ്ടി എന്തെങ്കിലും ചെയ്യാന്‍ നിലവിലെ നിയമവ്യവസ്ഥകള്‍ക്കുള്ളില്‍നിന്ന് സാധിക്കില്‌ളെങ്കില്‍ അവ പൊളിച്ചെഴുതാന്‍ തയാറാകണമെന്നും അവര്‍ പറഞ്ഞു.

Top