കല്‍പറ്റ: വയനാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ച ഐഎന്‍ടിയുസി നേതാവ് അറസ്റ്റില്‍. കഴിഞ്ഞ 24 ദിവസമായി ഇയാള്‍ ഒളിവിലായിരുന്നു.
കേസില്‍ പ്രതിയായ മുന്‍ ഡിസിസി സെക്രട്ടറി ഒ.എം.ജോര്‍ജിനെ രക്ഷിക്കാന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് പണം വാഗ്ദാനം ചെയ്‌തെന്നാണ് കേസ്.
കേസില്‍ ഒ.എം.ജോര്‍ജ് മാനന്തവാടിയില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ നേരത്തെ കീഴടങ്ങിയിരുന്നു. ഒന്നരവര്‍ഷമായി ജോര്‍ജ് ലൈംഗികമായി പീഡിപ്പിക്കുകയാണെന്നാണ് പെണ്‍കുട്ടിയുടെ പരാതി. കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ബത്തേരി പൊലീസ് കേസെടുത്തത്തിന് പിന്നാലെയാണ് ജോര്‍ജ് ഒളിവില്‍ പോയത്.
ബലാത്സംഗം, പീഡനം, പട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമം, സ്ത്രീകള്‍ക്കെതിരായ അതിക്രമം, പോക്സോ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നത്.