പത്തനംതിട്ട: റാന്നിയില്‍ യുവതിയെയും ഒന്നരവയസുകാരിയായ മകളെയും തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. ഐത്തല മങ്കുഴി മീമുട്ടു പാറ ചുവന്നപ്ലാക്കല്‍ സജി ചെറിയാന്റെ ഭാര്യ റിന്‍സ, മകള്‍ അല്‍ഹാന അന്ന എന്നിവരാണ് മരിച്ചത്. മരണ കാരണം വ്യക്തമല്ല.
റിന്‍സയും മകളും മാത്രമാണ് വീട്ടില്‍ കഴിഞ്ഞിരുന്നത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം ഉണ്ടായത്. സമീപത്തെ വീട്ടിലെ പെണ്‍കുട്ടി റിന്‍സയെ അന്വേഷിച്ച് എത്തിയപ്പോഴാണ് കത്തി കരിഞ്ഞ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.